രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. കൊവിഡ് കാലഘട്ടത്തില്‍ തന്നെ ജനങ്ങള്‍ക്ക് ഇരുട്ടടിയാണിത്. ഈ മാസത്തില്‍ 17ാം തവണയാണ് വില ലര്‍ധിക്കുന്നത്. ഡീസലിന് 24 പൈസയും പെട്രോളിന് 26 പൈസയുമാണ് വര്‍ധിച്ചത്. 30 ദിവസത്തിനിടെ 17 തവണയായി പെട്രോളിന് നാല് രൂപയും ഡീസലിന് അഞ്ച് രൂപയുമാണ് കൂട്ടിയത്. കൊച്ചിയില്‍ പെട്രോളിന് 94.71 രൂപയും ഡീസലിന് 90.0 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 96.50 രൂപയും ഡീസലിന് 91.78 രൂപയുമാണ്.