ഇന്ധനവില വര്‍ധനവ്; കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത് ആസൂത്രിത കൊള്ളയെന്ന് ജോസ് കെ മാണി

കോട്ടയം: ഇന്ധനവില ദിനംപ്രതി വര്‍ധിപ്പിക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത് ദുരിതകാലത്തെ ആസൂത്രിത കൊള്ളയാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണി.

ഇന്ധനവില വര്‍ധന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എം.പിയുടെയും എം.എല്‍.എമാരുടെ നേതൃത്വത്തില്‍ കോട്ടയം ഹെഡ്പോസ്റ്റ് ഓഫിസിന് മുന്നില്‍ സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Top