ഇന്ധനവില വര്‍ധന; ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ്

ഡൽഹി: ഇന്ധനവില വർധനവിനെതിരെ ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടിസുമായി കോൺഗ്രസ്. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ടി എൻ പ്രതാപൻ, ബെന്നി ബെഹന്നാൻ എന്നിവരാണ് അടിയന്തര പ്രമേയ നോട്ടിസ് നൽകിയത്. വിലവർധനവിനെതിരെ ഇന്നും പാർലമെന്റിൽ പ്രതിപക്ഷം പ്രതിഷേധിക്കും.

12 ദിവസത്തിനുള്ളിൽ 10 രൂപയിലധികം വർധനവാണ് ഇന്ധന വിലയിലുണ്ടായത്. ഇന്ന് പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ കൊച്ചിയിൽ ഡീസലിന് 100 രൂപ 88 പൈസയും പെട്രോളിന് 114 രൂപ 33 പൈസയും നൽകേണ്ടി വരും.

Top