കൊച്ചി: രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി. പെട്രോളിന് 17 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 95 രൂപ 19 പൈസയും,ഡീസലിന് 90 രൂപ 36 പൈസയുമായി. കൊച്ചിയില്‍ പെട്രോള്‍ വില 93.31 രൂപയും ഡീസല്‍വില 88.61 രൂപയുമായി. കോഴിക്കോട് പെട്രോള്‍വില 93.62 രൂപയായിട്ടുണ്ട്. ഡീസലിന് 88.91 രൂപയുമായിട്ടുണ്ട്.
അന്താഷ്ട്രവിപണയില്‍ എണ്ണ വില ഇടിഞ്ഞിരിക്കുന്ന സമയത്താണ് കൊവിഡ് പ്രതിസന്ധിയുടെ കാലമായിട്ടും പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിച്ചത്. ഇപ്പോള്‍ തുടര്‍ച്ചയായി ഇന്ധനത്തിന് വില ഉയരുകയാണ്. മാര്‍ച്ച് നാലിന് ശേഷം 12ാം തവണയാണ് എണ്ണവില കൂട്ടുന്നത്. അതേസമയം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബാരലിന് 0.79 ഡോളര്‍ ഇടിഞ്ഞ് വില 65.39 ഡോളറിലെത്തി.