കൊച്ചി : ഇന്ധനവില ഇന്നും കൂടി. കോഴിക്കോട് പെട്രോളിന് 12 പൈസ കൂടി 82രൂപ 74പൈസയായി ഡീസലിന് 49പൈസകൂടി 76രൂപ 76പൈസയാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 83.88പൈസയും ഡീസലിന് 77.80യുമാണ് വില. കണ്ണൂരില്‍ പെട്രോളിന് 82രൂപ 77പൈസയും ഡീസലിന് 76രൂപ 78 പൈസയുമാണ് വില.
കേരളത്തില്‍ പെട്രോള്‍ വില്‍പനയ്ക്ക് ഈടാക്കുന്ന വാറ്റ് 30.11 ശതമാനമാണ്. ഡീസലിന് 22.77 ശതമാനം വാറ്റ് നല്കണം. മേയ് 31-നു നിരക്ക് കുറച്ചശേഷമുള്ളതാണ് ഈ നികുതി. നേരത്തേ പെട്രോളിന് 31.8-ഉം ഡീസലിന് 24.52-ഉം ശതമാനമായിരുന്നു വാറ്റ്.
ഡോളര്‍ കരുത്താര്‍ജിച്ചതും ചില ഒപെക് രാജ്യങ്ങള്‍ പ്രതീക്ഷിച്ച തോതില്‍ ഉല്‍പാദനം കൂട്ടാതിരുന്നതുമാണ് വിലവര്‍ധനയ്ക്ക് കാരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തല്‍.
ഇറാന്‍, വെനസ്വെല, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെ പ്രതിസന്ധിയും വിലവര്‍ധിക്കാന്‍ ഇടയായി.