ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവ് നിയന്ത്രിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. തുടര്‍ന്ന് എണ്ണക്കമ്പനി മേധാവികളുമായി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ചര്‍ച്ച നടത്തും. ഒന്‍പത് ദിവസം തുടര്‍ച്ചയായി പെട്രോള്‍ വില വര്‍ധിച്ച സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടത്താന്‍ ഒരുങ്ങുന്നത്. നികുതി കുറയ്ക്കണമെന്ന ശുപാര്‍ശ ധനമന്ത്രാലയത്തിന് നല്‍കുന്ന കാര്യവും പരിഗണിക്കും.
ഇന്ധനവില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് സൂചന. പെട്രോളിനും ഡീസലിനും ലീറ്ററിനു രണ്ടുരൂപ കുറച്ചേക്കുമെന്നും സൂചനയുണ്ട്. സംസ്ഥാനങ്ങളോടും നികുതി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടും.