കൊച്ചി: ഏതാനും ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ധന വിലയിൽ വീണ്ടും വര്‍ധന. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയും ആണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ ലീറ്ററിന് 82.65 രൂപയും പെട്രോളിന് 88.53 രൂപയുമായി.കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 86 രൂപ 81 പൈസയും ഡീസലിന് 81 രൂപ മൂന്നു പൈസയാണ് വില.
രാജ്യാന്തര വിപണിയിലും വില വര്‍ധിച്ചു. അമേരിക്കയില്‍ എണ്ണയുടെ സ്റ്റോക്കില്‍ കുറവ് വന്നതാണ് വില കൂടാനുള്ള പ്രധാന കാരണം. രാജ്യാന്തര വിപണിയില്‍ വിലയിടിവ് തടയാന്‍ ഉല്‍പാദനനം കുറയ്ക്കുമെന്ന ഒപെക് രാജ്യങ്ങളുടെ നിലപാടും വില കൂടാനിടയാക്കി.