സൗദി അറേബ്യയില്‍ ഇന്ധന വില പുതുക്കി

റിയാദ്: സൗദി അറേബ്യയില്‍ ഇന്ധന വില പുതുക്കി നിശ്ചയിച്ചു. ദേശീയ പെട്രോളിയം കമ്പനിയായ സൗദി അരാംകൊയാണ് പുതിയ വില പ്രഖ്യാപിച്ചത്. 91 ഇനം പെട്രോളിന് ലിറ്ററിന് 2.18 റിയാലും 95 ഇനം പെട്രോളിന് ലിറ്ററിന് 2.33 റിയാലുമാണ് പുതിയ വില. ഡീസല്‍ ലിറ്ററിന് 0.52 റിയാലും മണ്ണെണ്ണ ലിറ്ററിന് 0.70 റിയാലും ദ്രവീകൃത വാതകം ലിറ്ററിന് 0.75 റിയാലുമാണ് പുതിയ നിരക്കുകള്‍.

എന്നാല്‍ എണ്ണ വിലയില്‍ വരുത്തുന്ന ഈ മാറ്റം ഉപഭോക്താക്കളെ ബാധിക്കില്ല. ജൂലൈയില്‍ നിശ്ചയിച്ച അതേ വിലയാണ് ഇനിയൊരു തീരുമാനമുണ്ടാകും വരെ ഉപഭോക്താക്കള്‍ നല്‍കേണ്ടത്. പ്രതിമാസ പുതുക്കി നിശ്ചയിക്കലുകളെ തുടര്‍ന്നുള്ള വില വ്യത്യാസം ഉപഭോക്താക്കളെ ബാധിക്കാതിരിക്കാന്‍ ബാക്കി വരുന്ന പണം സര്‍ക്കാരാണ് വഹിക്കുന്നത്. എല്ലാ മാസവും 11നാണ് ഇന്ധന നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്.

Top