കൊച്ചി: രാജ്യത്ത് തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധനവിലയില്‍ വര്‍ധന. ഇന്നു പെട്രോളിന് 47 പൈസയും ഡീസലിനു 54 പൈസയും വര്‍ധിച്ചു. 10 ദിവസം കൊണ്ടു പെട്രോളിന് 5.48 രൂപയും ഡീസലിനു 5.49 രൂപയുമാണു വര്‍ധിച്ചത്.
കൊച്ചി നഗരത്തില്‍ ഇന്ന് ഒരു ലീറ്റര്‍ പെട്രോളിന് 76.99 രൂപയും ഡീസലിനു 71.29 രൂപയും നല്‍കണം. ഡീസല്‍ വിലവര്‍ധന കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ചര രൂപയോളം വര്‍ധിച്ചതു ചരക്കു നീക്കത്തെ ബാധിക്കുന്നതു ലോക്ഡൗണ്‍ കാലത്തെ കമ്പോളവില നിലവാരത്തിലും പ്രകടമാകും. ഇന്ധന വില വര്‍ധനവിനൊപ്പം യാത്രക്കാരുടെ എണ്ണത്തിലെ ഗണ്യമായ കുറവു പൊതുഗതാഗത മേഖലയെ കൂടുതല്‍ നഷ്ടത്തിലാക്കുകയും ചെയ്യും.