ബ്രിട്ടനില്‍ ഇന്ധന ക്ഷാമം ! പമ്പുകള്‍ക്കു മുന്നില്‍ വാഹനനിര നീളുന്നു . . .

ലണ്ടന്‍: ബ്രിട്ടനില്‍ ഇന്ധന ക്ഷാമം രൂക്ഷമാകുന്നു. ട്രക്ക് ഡ്രൈവര്‍മാരില്ലാതെ വിതരണം തടസപ്പെട്ടു. പിന്നാലെ ജനം തിരക്കു കൂട്ടിയതോടെയാണ് യുകെയിലെ പ്രധാന നഗരങ്ങള്‍ ക്ഷാമത്തിലേക്ക് നീങ്ങുന്നത്. പ്രതിസന്ധി ഇന്നലെ കൂടുതല്‍ രൂക്ഷമായി. പല പെട്രോള്‍ സ്റ്റേഷനുകളിലും സ്റ്റോക്കില്ലെന്ന ബോര്‍ഡ് കാണാം. ചില നഗരങ്ങളില്‍ 90% പെട്രോള്‍ സ്റ്റേഷനുകളും കാലിയാണ്.

പരിഭ്രാന്തരാകേണ്ടെന്ന് സര്‍ക്കാരും വിതരണക്കാരും ആവര്‍ത്തിക്കുമ്പോഴും പമ്പുകള്‍ക്ക് മുന്നില്‍ വാഹനനിര നീളുകയാണ്. ബ്രെക്സിറ്റ്, തൊഴില്‍-താമസ നിയമങ്ങള്‍ക്കു പിന്നാലെ യൂറോപ്പ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള ട്രക്ക് ഡ്രൈവര്‍മാര്‍ കൂട്ടത്തോടെ മടങ്ങിയതാണ് പുതിയ പ്രതിസന്ധിക്കു കാരണം.

ഡ്രൈവര്‍മാര്‍ക്കായി 5000 താത്കാലിക വിസ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഭാരവാഹനങ്ങളോടിക്കാന്‍ സൈന്യത്തിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നു.

Top