ഫ്യൂജിഫിലിം ഇൻസ്റ്റാക്‌സ് മിനി 40 ക്യാമറ ഇന്ത്യയിൽ അവതരിപ്പിച്ചു. മിനി പിക്ചർ ഫോർമാറ്റ് ഫിലിം സപ്പോർട്ട് ചെയ്യുന്ന ക്യാമറയാണ് ഇത്. കമ്പനിയുടെ ഇൻസ്റ്റന്റ് ക്യാമറകളുടെ നിരയിലെ ഫോട്ടോ പ്രിന്റിങുള്ള ക്യാമറയാണ് ഇത്. ഓട്ടോമാറ്റിക് എക്‌സ്‌പോഷർ, സെൽഫി മോഡ് എന്നിവയടക്കമുള്ള ആകർഷകമായ സവിശേഷതകളുമായിട്ടാണ് ഈ ക്യാമറ അവതരിപ്പിച്ചിരിക്കുന്നത്. ഉയർന്ന നിലവാരമുള്ള ടെക്സ്ചർ ബോഡിയും സിൽവർ ആക്സന്റുകളും ഉള്ള ക്ലാസിക് ക്യാമറ ഡിസൈനുമാണ് ഈ ക്യാമറയുടെ ഡിസൈൻ സവിശേഷതകൾ.
ഫ്യൂജിഫിലിം ഇൻസ്റ്റാക്‌സ് മിനി 40 ക്യാമറയ്ക്ക് 60 എംഎം ഇൻസ്റ്റാക്സ് ലെൻസാണ് ഉള്ളത്. 30 സെമീയും അതിനു മുകളിലും ഫോക്കൽ ലെങ്ത് നൽകുന്ന ലെൻസാണ് ഇത്. ഫിലിം ഡെവലപ്പ് ചെയ്യാൻ ഈ ക്യാമറ എടുക്കുന്ന സമയം ഏകദേശം 90 സെക്കൻഡ് വരെയാണ് എന്ന് കമ്പനി അവകാശപ്പെടുന്നു. ഏതൊരാൾക്കും എളുപ്പം ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലാണ് ഈ ക്യാമറ ഡിസൈൻ ചെയ്തിരിക്കുന്നത്.