മില്യന്‍, ബില്യന്‍ എന്നൊക്കെ നമ്മള്‍ പതിവായി പറയുകയും എഴുതുകയും ചെയ്യുമെങ്കിലും ട്രില്യന്‍ എന്ന പദം അങ്ങനെ എപ്പോഴും ഉപയോഗിക്കപ്പെടുന്ന ഒന്നല്ല. ഒന്നിന് പിന്നില്‍ 12 പൂജ്യങ്ങളിട്ടാല്‍ ട്രില്യനായി. മലയാളത്തില്‍ ഒരു ലക്ഷംകോടി എന്നും പറയാം.
ഈ സംഖ്യകളെ ഓര്‍ക്കാന്‍ കാര്യം, ഏതാണ്ട് രണ്ട് ട്രില്യന്‍ ചിത്രങ്ങളാണ് ഈ വര്‍ഷം മാത്രം ഇന്റര്‍നെറ്ററിലൂടെ പങ്കുവെയ്ക്കപ്പെടുകയെന്ന രാജ്യാന്ത കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഡെലോയ്റ്റിന്റെ പ്രവചനം കേട്ടതാണ്.
രണ്ട് ലക്ഷംകോടി ചിത്രങ്ങള്‍ഫെയ്‌സ്ബുക്കും ട്വിറ്ററും ഇന്‍സ്റ്റഗ്രാമുമടങ്ങുന്ന നൂറുകണക്കിന് സൗഹൃദക്കൂട്ടായ്മസൈറ്റുകളില്‍ 2016 ല്‍ പ്രചരിക്കപ്പെടാന്‍ പോകുന്ന ചിത്രങ്ങളുടെ ഊഹക്കണക്കാണിത്.
ഫോട്ടോഗ്രാഫിക്ക് ഇത്രമേല്‍ പ്രാധാന്യം ലഭിച്ചൊരു കാലം ഇതിനുമുമ്പുണ്ടായിട്ടില്ല. ഈ രണ്ടുലക്ഷം കോടി പടങ്ങളില്‍ പത്തുശതമാനം മാത്രമേ പരമ്പരാഗത ക്യാമറകളില്‍ എടുക്കാനിടയുള്ളൂ എന്നും ഡെലോയ്റ്റിന്റെ പഠനറിപ്പോര്‍ട്ടിലുണ്ട്.
ബാക്കി 90 ശതമാനവും സ്മാര്‍ട്‌ഫോണുകളില്‍ ചിത്രീകരിച്ചവയാകും. ലോകത്തുള്ളവര്‍ മുഴുവന്‍ ഫോട്ടോഗ്രാഫര്‍മാരായി മാറുമ്പോഴും ക്യാമറ വില്‍പ്പന കൂടാനിടയില്ല എന്ന വ്യക്തമാക്കുന്നു ഈ പഠനറിപ്പോര്‍ട്ട്.