സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കുന്നു ; സ്വദേശികളെ നിയമിക്കുന്ന സ്ഥാപനത്തിന് ധനസഹായം

റിയാദ് : സൗദിയില്‍ സ്വകാര്യമേഖലയില്‍ സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറായി.

സ്വദേശികളെ നിയമിക്കുന്ന സ്ഥാപനത്തിന് ധനസഹായം ഉള്‍പ്പെടെയുള്ള പദ്ധതികളാണ് പരിഗണനയിലുള്ളത്.

വിദേശി സാന്നിധ്യം തൊഴില്‍ മേഖലയില്‍ കുറയ്ക്കുന്നതിന് ലക്ഷ്യമിട്ട് തൊഴില്‍ മന്ത്രാലയമാണ് പദ്ധതികള്‍ തയ്യാറാക്കുന്നത്.

സ്വദേശി, വിദേശി ജോലിക്കാര്‍ക്കിടയില്‍ വേതന അന്തരം ഒഴിവാക്കി സ്വദേശികളെ തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കുക, സ്വദേശികളെ റിക്രൂട്ട് ചെയ്യുന്നതിന് തുടക്കത്തിലുള്ള ചെലവ് വഹിക്കുക, ജോലിയിലായിരിക്കെ പരിശീലനം നല്‍കുക, സ്വദേശികളുടെ പാര്‍ട് ടൈം ജോലി പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയും പദ്ധതികളില്‍ ഉള്‍പ്പെടും.

തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ മാനവവിഭവ ശേഷി ഫണ്ടാണ് സ്വദേശിവല്‍ക്കണം ഊര്‍ജ്ജിതമാക്കാനുള്ള പരിപാടികള്‍ നടപ്പിലാക്കുക.

Top