സംസ്ഥാനത്ത് അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായം വര്‍ധിപ്പിച്ചു

K-K-shylaja

തിരുവനന്തപുരം : സംസ്ഥാനത്ത് അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായം 1000 രൂപയില്‍ നിന്ന് 2000 രൂപയായി വര്‍ധിപ്പിച്ചു. 2018 ഏപ്രില്‍ മാസം മുതല്‍ വര്‍ധനവ് പ്രാബല്യമുണ്ടായിരിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ അറിയിച്ചു.

സ്‌നേഹസ്പര്‍ശം പദ്ധതി പ്രകാരമുള്ള പദ്ധതിയില്‍ നിലവിലെ ജീവിത സാഹചര്യം പരിഗണിച്ചാണ് തുക വര്‍ധിപ്പിച്ചത്.

പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അവിവാഹിതരായ അമ്മമാര്‍ക്ക് മാത്രമുണ്ടായിരുന്ന ഈ ആനുകൂല്യം മറ്റ് വിവാഹിതരല്ലാത്ത അഗതികളായ അമ്മമാര്‍ക്കും ലഭിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയിരുന്നു.

Top