കണ്ണൂര്‍ : ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി കണ്ണൂരില്‍ നിന്നടക്കം ഫണ്ടിംഗ് നടക്കുന്നതായുള്ള വിവരങ്ങള്‍ പൊലീസ് എന്‍.ഐ.എയ്ക്ക് കൈമാറി.
പള്ളി നിര്‍മ്മാണത്തിനെന്ന പേരില്‍ ദുബായിലും കണ്ണൂരിലുമായി പണപ്പിരിവ് നടത്തിയത് പാപ്പിനിശേരി സ്വദേശിയായ തസ്ലീമാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
ഐസിസ് ക്യാംപിലുള്ളവരും നാടുവിട്ടവരുമായ കണ്ണൂര്‍ സ്വദേശികളടക്കമുള്ളവര്‍ക്കാണ് ഇയാള്‍ പണമെത്തിച്ച് നല്‍കിയത്. ഇത് സംബന്ധിച്ച രേഖകള്‍ അടുത്ത ദിവസം കൈമാറും.
ഫണ്ടിംഗ് സംബന്ധിച്ച വിവരങ്ങള്‍ നേരത്തെ ലഭിച്ചിരുന്നുവെങ്കിലും ഒളിവിലുള്ള തസ്ലീമിനെ ഇതുവരെ പിടികൂടാനായിട്ടില്ല.