ന്യൂഡല്‍ഹി: കൊച്ചിക്ക് സച്ചിന്റെ എം പി ഫണ്ടില്‍ നിന്നും ധനസഹായം.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡിജിറ്റല്‍ എക്‌സറേ സ്ഥാപിക്കുന്നതിനാണ് സഹായം. ഇതിനായി തന്റെ എംപി ഫണ്ടില്‍നിന്നും 25 ലക്ഷം രൂപ അനുവദിച്ചതായി സച്ചിന്റെ ഓഫീസാണ് അറിയിച്ചത്.
രണ്ടര മാസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തുക കൈമാറുമെന്നും എറണാകുളം ജില്ലാ കളക്ടര്‍ക്ക് സച്ചിന്റെ ഓഫീസില്‍ നിന്നും അറിയിപ്പ് ലഭിച്ചു.