585 കോടി ചിലവില്‍ ഒരു ശവസംസ്‌കാര ചടങ്ങ് നടക്കാന്‍ ഒരുങ്ങുന്നു

തായലന്‍ഡ്:കോടികള്‍ ചിലവിട്ട് ഒരു ശവസംസ്‌കാര ചടങ്ങ് നടക്കാന്‍ ഒരുങ്ങുന്നു.

തായലന്‍ഡില്‍ നടക്കാന്‍ ഒരുങ്ങുന്ന ഈ സംസ്‌കാര ചടങ്ങിനായി മുടക്കുന്നത് 585 കോടിയാണ്.

കഴിഞ്ഞവര്‍ഷം അന്തരിച്ച രാജാവ് ഭൂമിബോല്‍ അതുല്യതേജിന്റെ സംസ്‌കാരമാണ് ആഡംബരത്തോടെ നടക്കാന്‍ ഒരുങ്ങുന്നത്.

ഈ വ്യാഴാഴ്ചയാണ് ഭൂമിബോല്‍ അതുല്യതേജിന്റെ ശവസംസ്‌കാരചടങ്ങ്.

വജ്രവും മുത്തുമെല്ലാം പതിപ്പിച്ച് പ്രത്യേകം തയ്യാറാക്കിയ സ്വര്‍ണ രഥത്തിലാണ് വിലാപയാത്ര.

വിലാപയാത്രക്ക് ശേഷം പത്ത് മാസമെടുത്ത് നിര്‍മ്മിച്ച രാജകീയ ശ്മശാനത്തില്‍ മൃതദേഹം അടക്കും. അതിന് മുന്നോടിയായുള്ള പരിശീലനമാണ് ഇപ്പോള്‍ നടക്കുന്നത്.

ഇന്നലെ ഗ്രാന്‍ഡ് പാലസിന് മുന്നില്‍ നടന്ന വിലാപയാത്രാ പരിശീലനം അഞ്ച് മണിക്കൂറാണ് നീണ്ടു നിന്നത്.

വാഴാഴ്ച നടക്കുന്ന ചടങ്ങില്‍ 2.5 ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തുന്നത്.

ഏഴ് ദശാബ്ദം നീണ്ടു നിന്ന ഭരണത്തിന് ശേഷം കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 13നായിരുന്നു ഭൂമിബോല്‍ അതുല്യതേജെന്ന തായ് ലന്‍ഡുകാരുടെ പ്രിയപ്പെട്ട രാജാവ് ഈ ലോകത്ത് നിന്നും വിടവാങ്ങിയത്.

Top