കോഴിക്കോട് : ഇന്നലെ അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ യു.എ ഖാദറിന്റ സംസ്‌കാര ചടങ്ങുകൾ ഇന്ന് തിക്കോടിയിൽ നടക്കും. ഉച്ചക്ക് ശേഷം തിക്കോടിയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകൾ നടക്കും. മലയാളത്തിന്റെ സാംസ്‌കാരിക ഭൂമികയിൽ നിറഞ്ഞു നിന്ന തൃക്കോട്ടൂർ പെരുമയ്ക്കാണ് യുഎ ഖാദറിന്റെ നിര്യാണത്തോടെ വിസ്മതിയിൽ മറഞ്ഞത്.
ഏഴു പതിറ്റാണ്ടോളം ചെറുകഥാകൃത്തും ചിത്രകാരനുമെല്ലാമായി ഇ എഴുത്തുക്കാരൻ മലയാളിയുടെ മനസ്സിൽ നിറഞ്ഞു നിന്ന യു.എ ഖാദറിന് മിത്തുകളും സർപ്പക്കാവുകളും നാട്ടുവഴികളും ചിത്രങ്ങളെന്നപോൽ വായനക്കാരുടെ മനസിൽ വരച്ചിടാൻ ഖാദറിനായി. നിരവധി അംഗീകാരങ്ങളോടൊപ്പം തൃക്കോട്ടൂർ പെരുമ എന്ന കൃതിക്ക് കേന്ദ്ര – സാഹിത്യ അക്കാദമി പുരസ്‌കാരവും യു.എ ഖാദറിനെ തേടിയെത്തി. പിതാവ് മൊയ്തീൻകുട്ടിഹാജിയുടെയും ബർമകാരിയായ മമൈദിയുടെയും മകനായി ബർമയിലെ ബില്ലിനിലയിരുന്നു യു.എ ഖാദർ ജനിച്ചത്.