കൊച്ചി: തൃപ്പൂണിത്തുറയില്‍ കടയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. പേട്ടയിലെ ഫര്‍ണിച്ചര്‍ കടക്കാണ് തീപിടിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
തീയണക്കാനുള്ള ശ്രമം അഗ്നിരക്ഷാ സേന തുടരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.