മുംബൈ: കോവിഡ് പ്രതിസന്ധിയുണ്ടാക്കിയ തളർച്ചയിൽ നിന്ന് ജനുവരി അവസാനത്തോടെ ചില്ലറ വിൽപ്പനയിൽ മുന്നേറ്റം ഉണ്ടാകുമെന്ന വിലയിരുത്തലിൽ ഫ്യൂച്ചർ ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ കിഷോർ ബിയാനി. ജനപ്രിയ റീട്ടെയിലിംഗ് ഫോർമാറ്റുകളായ ബിഗ് ബസാർ, എഫ്ബിബി, സെൻട്രൽ, നിൽഗിരിസ് എന്നിവ ഉൾപ്പെടുന്ന ഫ്യൂച്ചർ ഗ്രൂപ്പ്, കൊവിഡിന് മുമ്പുള്ള വിൽപ്പനയുടെ 60 ശതമാനത്തിലേക്ക് ഉയർന്നതായും ബിസിനസ്സ് ഒരു പരിധിവരെ സാധാരണ നിലയിലാണെന്നും ബിയാനി പറഞ്ഞു.
മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസുമായി റീട്ടെയിൽ ബിസിനസ്സ് വിൽക്കാൻ 24,713 കോടി രൂപയുടെ കരാറിൽ ഏർപ്പെട്ട ഫ്യൂച്ചർ ഗ്രൂപ്പിന് ജിയോ മാർട്ടിൽ നിന്ന് വലിയ തോതിൽ ഓർഡറുകൾ ലഭിച്ചിരുന്നു. ഇത് പ്രധാന റീട്ടെയിൽ ചാർട്ടിനെ ശക്തമായ തിരിച്ചുവരവിന് സഹായിക്കുന്നു. “ഞങ്ങൾ ലോക്ക്ഡൗണിനുശേഷം ആരംഭിക്കുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ വളരെ മികച്ച നിലവാരത്തിലാണിപ്പോൾ. ഞങ്ങൾ ബിസിനസ്സ് ഒരു പരിധി വരെ സാധാരണമാക്കി, “ബിയാനി പറഞ്ഞു.