ന്യൂഡല്‍ഹി: ആമസോണിന്റെ കേസില്‍ ഫ്യൂചര്‍ ഗ്രൂപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. സിങ്കപ്പൂര്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ ഫ്യൂചര്‍-റിലയന്‍സ് ഇടപാട് സ്റ്റേ ചെയ്ത ഉത്തരവിനെതിരെയാണ് ഫ്യൂചര്‍ ഗ്രൂപ്പിന്റെ നീക്കം.
ആമസോണ്‍ എസ്ഐഎസിയുടെ ഉത്തരവ് ദുരുപയോഗം ചെയ്യുന്നെന്നാണ് ആരോപണം. ഫ്യൂചര്‍ ഗ്രൂപ് ഭാഗമല്ലാത്ത കരാറിന്റെ പേരിലാണ് സിങ്കപ്പൂരിലെ ആര്‍ബിട്രേഷന്‍ സെന്റര്‍ ഉത്തരവിട്ടിരിക്കുന്നതെന്ന് ഇത് സംബന്ധിച്ച് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കമ്പനി ആരോപിക്കുന്നു. ഫ്യൂചര്‍ ഗ്രൂപ്പ് കരാര്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ആമസോണ്‍ ആര്‍ബിട്രേഷന്‍ സെന്ററിനെ സമീപിച്ചത്.