കോഴിക്കോട്: ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിക്കെതിരെ നടക്കുന്ന സമരത്തിന്റെ ഭാവി ഇന്നറിയാം.
രാവിലെ പത്ത് മണിക്ക് ഗെയില്‍ വിരുദ്ധസമരസമിതി മുക്കം എരഞ്ഞിമാവില്‍ യോഗം ചേരും.
അതേസമയം, പദ്ധതിക്കായി നഷ്ടപ്പെടുന്ന വീടുകളെക്കുറിച്ച് പഠിക്കാന്‍ ജില്ലാ കലക്ടര്‍ യു.വി. ജോസ് ഇന്ന് പദ്ധതി പ്രദേശം സന്ദര്‍ശിക്കുന്നുണ്ട്.
തിങ്കളാഴ്ച വ്യവസായ മന്ത്രി എ.സി മൊയ്തീന്‍ വിളിച്ച സര്‍വകക്ഷി യോഗം പിരിഞ്ഞത് സമവായത്തിലെത്താതെയായിരുന്നു.