ന്യൂഡല്‍ഹി: എം.എല്‍.എമാരെ പാര്‍ലമെന്ററി സെക്രട്ടറി ആയി നിയമിച്ചതുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ രാഷ്ട്രപതി തള്ളി.
ഇതോടെ ഡല്‍ഹി അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാറിലെ 21 ആംആദ്മി എം.എല്‍.എമാര്‍ അയോഗ്യരായേക്കും. 2015 മാര്‍ച്ചിലാണ് കെജ്രിവാള്‍ 21 എം.എല്‍.എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചത്.
ഇതിനത്തെുടര്‍ന്ന് എം.എല്‍.എമാര്‍ ഇരട്ടപ്പദവി വഹിച്ചെന്ന് പരാതി രാഷ്ട്രപതിക്ക് ലഭിക്കുകയായിരുന്നു. പരാതി രാഷ്ട്രപതി തെരഞ്ഞെടുപ്പ് കമീഷന് കൈമാറി.
ഇതില്‍ കമീഷന്‍ എം.എല്‍.എമാരോട് വിശദീകരണം ചോദിച്ചതോടെ ഡല്‍ഹി സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി വരുത്തി ബില്‍ കൊണ്ടുവരികയായിരുന്നു. ഈ ബില്ലാണ് കഴിഞ്ഞദിവസം രാഷ്ട്രപതി തള്ളിയത്.
അതിനിടെ, 21 എം.എല്‍.എമാര്‍ക്ക് പദവി നഷ്ടമായേക്കുമെന്ന അവസ്ഥയില്‍ ഭാവി പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി അടിയന്തരയോഗം ചേര്‍ന്നു.
ബില്‍ രാഷ്ട്രപതി തള്ളിയത് എം.എല്‍.എമാരുടെ പദവി നഷ്ടപ്പെടുത്തില്‌ളെന്നാണ് ആംആദ്മി പറയുന്നത്. കെജ്രിവാള്‍ സര്‍ക്കാറിന് തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടെന്ന് ബി.ജെ.പി പ്രതികരിച്ചു.