തിരുവനന്തപുരം: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പി യു ചിത്രയെ ഒഴിവാക്കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി ജി സുധാകരന്.
പിടി ഉഷയെ വിമര്‍ശിച്ചാണ് സുധാകരന് രംഗത്തെത്തിയത്. പി ടി ഉഷ കടന്നുവന്ന വഴികള്‍ മറക്കരുതെന്ന് ജി സുധാകരന് പറയുന്നു.
ചിത്രയെ ഒഴിവാക്കിയതില്‍ ഉഷ തെറ്റ് ഏറ്റുപറയണമെന്നും സുധാകരന് ആവശ്യപ്പെട്ടു. കേരളത്തിന്റെ പൂര്‍ണപിന്തുണ ചിത്രയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയശേഷമാണ് ചിത്രയെ ലണ്ടനിലേക്ക് പോകാനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തടഞ്ഞത്.