g sudhakaran against pn jayanthan

SUDHAKARAN

തിരുവനന്തപുരം: ജയന്തന്‍ ഒരു നല്ല സഖാവല്ലെന്ന് മന്ത്രി ജി സുധാകരന്‍. ഇയാള്‍ നേരത്തെ കുഴപ്പക്കാരനായിരുന്നു. ഇരകളുടെ കുറ്റം പറയേണ്ടവരല്ല സിപിഎമ്മുകാരെന്നും സുധാകരന്‍ ആലപ്പുഴയില്‍ പറഞ്ഞു.

അതേസമയം വടക്കാഞ്ചേരി പീഡനക്കേസില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി.എന്‍.ജയന്തനടക്കമുള്ളവരെ ചോദ്യം ചെയ്‌തേക്കും.

രണ്ട് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും മൊഴി ഉടന്‍ വിലയിരുത്തും.

Top