മേലാല്‍ തന്നോട് ജാതി പറയരുത്; നാട്ടുകാരന് ചുട്ട മറുപടിയുമായി ജി.സുധാകരന്‍

g-sudhakaran

ആലപ്പുഴ: അപ്പര്‍കുട്ടനാട് മേഖലയിലെ ദുരിതാശ്വാസ ക്യാംപുകളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ ജാതി പരാമര്‍ശം നടത്തിയ നാട്ടുകാരന് മന്ത്രി ജി.സുധാകരന്റെ ചുട്ട മറുപടി.

ജാതി അടിസ്ഥാനത്തിലാണോ ക്യാംപുകളില്‍ സന്ദര്‍ശനം നടത്തുന്നതെന്നായിരുന്നു നാട്ടുകാരന്‍ ചോദിച്ചത്. ഇതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത് ജാതി തിരിച്ചല്ലെന്നും മേലില്‍ ജാതി പരാമര്‍ശം പാടില്ലെന്നും മന്ത്രി വ്യക്തമാക്കി. ജാതി പറഞ്ഞതിനു പിടിച്ച് ജയിലില്‍ ഇടുകയാണു വേണ്ടതെന്നും മേലാല്‍ തന്നോട് ജാതി പറയരുതെന്നും മന്ത്രി പറഞ്ഞു.

ആലപ്പുഴ എടത്വായ്ക്ക് സമീപം തലവടി പഞ്ചായത്തിലെ സന്ദര്‍ശനത്തിനുശേഷം ചക്കുളത്തുകാവില്‍ നിന്ന് അടുത്ത ക്യാംപിലേക്ക് ബോട്ടില്‍ പോകാനെത്തിയപ്പോഴാണ് സംഭവം നടന്നത്.

Top