ദേശീയപാതാ വികസനം: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്‍

G sudhakaran

തിരുവനന്തപുരം : കേരളത്തിലെ ദേശീയപാതാ വികസനം സ്തംഭിച്ചതില്‍ കേന്ദ്രസര്‍ക്കാരിനും ദേശീയപാതാ അതോറിറ്റിക്കും എതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്‍. ദേശീയപാത 66 നാലുവരിയായി വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാം ചെയ്തിട്ടും അതോറിറ്റി ഒരു കിലോമീറ്റര്‍ റോഡ് പോലും വികസിപ്പിച്ചില്ലെന്നു മന്ത്രി ആരോപിച്ചു.

കാസര്‍കോട്ടെ രണ്ടു മേഖലകളുടെ ടെന്‍ഡര്‍ ചെയ്തിട്ട് ഒന്നരവര്‍ഷമായിട്ടും കരാറുകാരെ നിശ്ചയിച്ചില്ല. കേരളത്തെ അപമാനിക്കുന്ന സമീപനമാണ് തുടരുന്നതെന്നും സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയും താനും നേരിട്ടും കത്തുമുഖേനയും പലവട്ടം പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കു നിവേദനം നല്‍കിയെങ്കിലും ഒന്നും നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top