സ്ത്രീത്വത്തെ അപമാനിച്ചു ; ജി.സുധാകരനെതിരെ കേസെടുക്കാൻ ഉത്തരവ്

Sudhakaran

തിരുവനന്തപുരം: മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാൻ ഉത്തരവ് . സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയെ തുടര്‍ന്നാണ് പൊതുമരാമത്ത്​ മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാൻ അമ്പലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതി ഉത്തരവിട്ടിരിക്കുന്നത്.

മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗത്തെ പൊതു പരിപാടിക്കിടെ അപമാനിച്ചെന്നാണ് പരാതി. 2016ല്‍ തോട്ടപ്പള്ളി റോഡ് ശിലാസ്ഥാപന ചടങ്ങിനിടെയാണ് സംഭവം. പൊലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും കേസ് എടുത്തില്ല.

കേസില്‍ മാര്‍ച്ച് 29-ന് കോടതിയില്‍ ഹാജരാവണം എന്ന് കാണിച്ച് ജി.സുധാകരന് കോടതി സമന്‍സ് അയച്ചു.

Top