ദിലീപ് ധിക്കാരിയെന്ന് ജി.സുധാകരന്‍; രാജിവെച്ച നടിമാര്‍ അഭിമാനമുള്ളവര്‍

sudhakaran

കൊച്ചി : ദിലീപ് ധിക്കാരിയെന്ന് മന്ത്രി ജി.സുധാകരന്‍. പണ്ടും ഇപ്പോഴും ദിലീപിനെ കുറിച്ച് നല്ല അഭിപ്രായമില്ല. തിലകനോട് ചെയ്തത് മറക്കാനാകില്ല. ‘അമ്മ’ സ്വയം തിരുത്താന്‍ സ്വയം തയ്യാറാകണമെന്നും അമ്മ ഭരണസമിതി വേണ്ടത്ര ആലോചനയില്ലാതെ തീരുമാനമെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. സിനിമാ രംഗത്തുള്ളവര്‍ സ്വയം വിമര്‍ശനത്തിന് വിധേയരാകണം. പണമുള്ളതുകൊണ്ട് എന്തുമാകാമെന്ന് കരുതരുത്. രാജിവെച്ച നടിമാര്‍ അഭിമാനമുള്ളവരാണ്. മുകേഷും ഗണേഷും തെറ്റിദ്ധാരണകള്‍ തിരുത്തണമെന്നും സുധാകരന്‍ വ്യക്തമാക്കി.

Top