‘കോടതിക്കെതിരെ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല, ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് വാര്‍ത്ത നല്‍കി’

sudhakaran

ആലപ്പുഴ : കോടതിക്കെതിരെ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് തെറ്റായി വാര്‍ത്ത നല്‍കിയെന്നും സുധാകരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ചില മാധ്യമങ്ങള്‍ തനിക്കെതിരെ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നത് കുറച്ച്‌ കാലമായി വര്‍ധിച്ച്‌ വരികയാണ്. ഇന്ന് ചില മാധ്യമങ്ങളില്‍ ഞാന്‍ കോടതിക്കെതിരെ പറഞ്ഞു എന്നതരത്തില്‍ എന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുകയാണ്. കോടതി പറയുന്നത് അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് ഞങ്ങള്‍. ഞാന്‍ കോടതിക്കെതിരെ തെറ്റായി ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

“കോടതികളിൽ കേസുകൾ കെട്ടി കിടപ്പുണ്ട് ,അത് ജഡ്ജിമാരുടെ കുറ്റമാണോ? സ്റ്റാഫും ജഡ്ജിമാരും കുറവുള്ളതാണ് പ്രശ്നം. സർക്കാർ വന്നശേഷം 700 കോടി രൂപയാണ് കോടതി കെട്ടിടങ്ങൾക്ക് നൽകിയത്. ഹൈക്കോടതിക്ക് ഏഴ് നിലയുള്ള മന്ദിരം അടക്കം കോടതിയുടെ ആവശ്യങ്ങളെല്ലാം നിറവേറ്റിയിട്ടുണ്ട്” എന്നായിരുന്നു മന്ത്രി ആലപ്പുഴയില്‍ പറഞ്ഞത്.

Top