സിപിഎമ്മിന്റെ സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കിയതിനെ കുറിച്ച് ഒന്നും പറയാനില്ലെന്ന് ജി സുധാകരന്‍

തിരുവനന്തപുരം: സിപിഎമ്മിന്റെ സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കിയതിനെ കുറിച്ച് ഒന്നും പറയാനില്ലെന്ന് മുതിര്‍ന്ന നേതാവ് ജി സുധാകരന്‍ .’എല്ലാം കഴിഞ്ഞല്ലോ” എന്നായിരുന്നു സമ്മേളനത്തിന് ശേഷം സുധാകരന്റെ പ്രതികരണം. സുധാകരന്‍ അടക്കം 13 പേരെയാണ് സിപിഎം സംസ്ഥാന സമിതിയില്‍ ഒഴിവാക്കിയത്.

പ്രായം കര്‍ശനമായി നടപ്പാക്കിയതോടെയാണ് സുധാകരനെ ഒഴിവാക്കേണ്ടി വന്നതെന്നാണ് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിച്ചത്. സംസ്ഥാന സമിതിയില്‍ തുടരാന്‍ ആഗ്രഹം ഇല്ലെന്ന് കാണിച്ച് ജി.സുധാകരന് കത്ത് നല്‍കിയിരുന്നുവെന്നും കോടിയേരി അറിയിച്ചു.

75 വയസ് എന്ന പ്രായപരിധി കര്‍ശനമാക്കിയപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ പുറത്തായെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് അനുവദിച്ചു. വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍, പി കരുണാകരന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍, ഉണ്ണികൃഷ്ണ പിള്ള, കെ പി സഹദേവന്‍, കെ ജോ തോമസ്, എം എം മണി, പി പി വാസുദേവന്‍, സി പി നാരായണന്‍, എം ചന്ദ്രന്‍, കെ വി രാമകൃഷ്ണന്‍ എന്നിവരാണ് ഒഴിവാക്കപ്പെട്ടവര്‍.

Top