തിരുവനന്തപുരം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലല്ലെന്നു മന്ത്രി ജി.സുധാകരന്‍.
സര്‍ക്കാരിനെ കരുതിക്കൂട്ടി ആക്രമിക്കാനുള്ള നീക്കം വിലപ്പോയില്ലെന്നും സുധാകരന്‍ പറഞ്ഞു.
ജിഷ്ണുവിന്റെ അമ്മ മഹിജയുടെ സമരവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന കാര്യം കെട്ടുകഥയാണെന്നും സമരം കൊണ്ട് എന്ത് നേടിയെന്ന് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മഹിജയുടെ സമരമൊന്നും തിരഞ്ഞെടുപ്പിനെ ബാധിച്ചില്ല. സ്ത്രീകള്‍ എല്‍ഡിഎഫിന് വോട്ടു ചെയ്തു. മലപ്പുറത്ത് കിട്ടിയത് ഭൂരിഭാഗവും സ്ത്രീകളുടെ വോട്ടാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
മഹിജയെ കളിപ്പാവയായി വച്ചു കൊണ്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചവരുടെ കൂടെ നിന്ന് എന്തൊക്കെയാണ് അമ്മാവന്‍ എന്നു പറയുന്ന ആ ചെറുപ്പക്കാരന്‍ പറയുന്നതെന്നും സുധാകരന്‍ ചോദിച്ചു.
ഒരേ സമയത്ത് ദേശാഭിമാനിക്കാരന്‍ ആണ്, പാര്‍ട്ടിക്കാരന്‍ ആണെന്നെല്ലാം പറയുകയും ഗവണ്‍മെന്റിനെതിരെ പറയുകയും ചെയ്യുകയാണ്. ഗവണ്‍മെന്റിനെതിരെ പറഞ്ഞാല്‍ പാര്‍ട്ടിയില്‍ കാണില്ലെന്നും മന്ത്രി പറഞ്ഞു.
സമരം കൊണ്ട് എന്ത് നേടിയെന്നാണ് ഞങ്ങള്‍ ചോദിക്കുന്നത്. സര്‍ക്കാര്‍ ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പമായിരുന്നു എന്നിട്ടും ഞങ്ങളെ ശത്രുപക്ഷത്താക്കുകയാണ് ചെയ്തതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.