കൊച്ചി: പാലാരിവട്ടം പാലം നിര്‍മിച്ച കരാര്‍ കമ്പനിയോട് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടത് ചട്ടപ്രകാരമാണെന്ന് മന്ത്രി ജി.സുധാകരന്‍. ആര്‍.ഡി.എസ് കമ്പനി നിര്‍മിച്ച മറ്റ് പാലങ്ങള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ല. പാലാരിവട്ടം പാലത്തിന് പ്രശ്‌നമുണ്ടാകാന്‍ കാരണം ചില ദുഷ്ട ശക്തികളുടെ ഇടപെടലാണെന്നും എറണാകുളത്ത് ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പാലാരിവട്ടം പാലം പുതുക്കി പണിതതിന്റെ ചിലവ് ആവശ്യപ്പെട്ട് ആര്‍ഡിഎസ് കമ്പനിക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരുന്നു. കരാര്‍ കമ്പനി 24.52 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം. പാലത്തിന്റെ പുനര്‍നിര്‍മാണം സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നും പാലം കൃത്യമായി നിര്‍മിക്കുന്നതില്‍ കമ്പനിക്ക് വീഴ്ച പറ്റിയെന്നും സര്‍ക്കാര്‍ ആരോപിച്ചു. കരാര്‍ വ്യവസ്ഥ അനുസരിച്ച് നഷ്ടം നല്‍കാന്‍ കമ്പനിക്ക് ബാധ്യത ഉണ്ടെന്നും സര്‍ക്കാര്‍ നോട്ടീസില്‍ വ്യക്തമാക്കി.