കൊച്ചിയില്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നത് പ്രത്യേക ഉദ്ദേശ്യത്തോടെ; ജി.സുധാകരന്‍

sudhakaran

കൊച്ചി: കൊച്ചിയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പ്രത്യേക ഉദ്ദേശ്യത്തോടെ ഉണ്ടാക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. ഉപതെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ട് പൊതുമരാമത്ത് വകുപ്പിനെതിരെ എറണാകുളം കേന്ദ്രികരിച്ച് ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി ആരോപിച്ചു.

ഗതാഗതക്കുരുക്ക് കേരളത്തില്‍ എല്ലായിടത്തുമുണ്ടെന്നും പാലങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഇതിന് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു. എഞ്ചിനീയര്‍മാര്‍ക്ക് പരിശീലനം നല്‍കേണ്ടത് അത്യാവശ്യമാണ്. മാധ്യമങ്ങള്‍ നിരത്തുന്ന കണക്ക് തെറ്റാണെന്നും മന്ത്രി ആരോപിച്ചു.

വൈറ്റില മേല്‍പ്പാലം നിര്‍മ്മാണവും ഗതാഗതക്കുരുക്കും നേരിട്ട് കണ്ട മന്ത്രിയോട് മേല്‍പ്പാല നിര്‍മ്മാണം ജനുവരിയില്‍ പൂര്‍ത്തിയാക്കുമെന്ന് ഉദ്യോഗസ്ഥരറിയിച്ചെങ്കിലും, മാര്‍ച്ചുവരെ സമയം അനുവദിക്കാമെന്ന് മന്ത്രി വ്യക്തമാക്കുകയായിരുന്നു.

Top