തിരുവനന്തപുരം : അജയ് തറയിലിന്റെ പ്രസ്താവനക്കെതിരെ മന്ത്രി ജി സുധാകരന് രംഗത്ത്. അജയ് തറയിലിന്റെ പ്രസ്താവന കേവലം പബ്ലിസിറ്റി സ്റ്റണ്ടാണെന്നാണ് അദ്ദേഹം പറഞ്ഞു.
അഹിന്ദുക്കള്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിക്കണമെന്ന പ്രസ്താവന തന്റെ ഫേസ്ബുക് പേജിലൂടെയാണ് അജയ് തറയില്‍ പങ്കുവെച്ചത്.
ക്ഷേത്ര ആരാധനയിലും വിഗ്രഹാരാധാനയിലും വിശ്വസിക്കുന്ന ആര്‍ക്കും ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാമെന്ന് ഉത്തരവ് ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍ അജയ് തറയിലിന്റെ പ്രസ്താവന ദേവസ്വം ബോര്‍ഡ് ചര്‍ച്ച ചെയ്യുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് അറിയിച്ചു. ഈ വിഷയത്തില്‍ ഏകപക്ഷീയമായി തീരുമാനം എടുക്കാന്‍ സാധിക്കില്ലന്നും അദ്ദേഹം വ്യക്തമാക്കി.