ദേശീയപാതയ്ക്കുള്ള സ്ഥലമേറ്റെടുപ്പ് സര്‍വേ തുടരുമെന്ന് ജി സുധാകരന്‍

sudhakaran

തിരുവന്തപുരം: മലപ്പുറത്ത് ദേശീയപാതക്കുള്ള സ്ഥലമേറ്റെടുക്കാന്‍ സര്‍വേ തുടരുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ഏറ്റവും കുറച്ച് വീടുകള്‍ നഷ്ടമാകും വിധമാകും സ്ഥലമേറ്റെടുക്കുക. ഇതിനായി അലൈന്‍മെന്റുകള്‍ പുനര്‍നിര്‍ണയിക്കുന്നത് പരിഗണിക്കും. ഏറ്റെടുക്കുന്ന സ്ഥലത്തിന് ലഭിക്കുന്ന തുക കലക്ടര്‍ ഉടമകളെ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു.

ഭൂമിയേറ്റെടുക്കല്‍ സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം.

കുറ്റിപ്പുറം മുതല്‍ ഇടിമുഴിക്കല്‍ വരെയുള്ള 54 കിലോമീറ്റര്‍ ഭാഗത്തെ സര്‍വേയാണ് വന്‍ പ്രതിഷേധത്തിനും സംഘര്‍ഷത്തിനും ഇടയാക്കിയത്. വേങ്ങരയിലെ അരീത്തോട്ടില്‍ ഒന്നേകാല്‍ കിലോമീറ്റര്‍ ദൂരത്തില്‍ 32 വീടുകള്‍ നഷ്ടമാകുമെന്നാണ് സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ വീടുകള്‍ സംരക്ഷിക്കാന്‍ 2013ലെ അലൈന്‍മെന്റ് നടപ്പാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

Top