തന്ത്രിമാരുടെ ചൈതന്യം നിര്‍ണയിക്കാനുള്ള ചുമതല മന്ത്രിയെ ഏല്‍പ്പിച്ചതായി അറിയില്ലെന്ന് തന്ത്രിസമാജം

sudhakaran

കൊച്ചി : മന്ത്രി ജി സുധാകരനെതിരെ വിമര്‍ശനവുമായി അഖില കേരള തന്ത്രിസമാജം. തന്ത്രിമാരുടെയും മറ്റും ചൈതന്യം നിര്‍ണയിക്കാനുള്ള ചുമതല ജി സുധാകരനെ ഏല്‍പ്പിച്ചതായി അറിയില്ലെന്ന് അഖില കേരള തന്ത്രിസമാജം അറിയിച്ചു.

ശബരിമല തന്ത്രിമാര്‍ക്കെതിരെ മന്ത്രി നടത്തിയ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്നും സമാജം ഭാരവാഹികള്‍ പറഞ്ഞു.

തന്റെ പദവിക്ക് ചേരാത്ത വിധം നിരന്തരം തന്ത്രിമാര്‍ക്കെതിരെ പ്രതികരിക്കുന്ന മന്ത്രി ക്ഷേത്ര ആചാരാനുഷ്ഠാനങ്ങളെയും ക്ഷേത്ര സംസ്‌കാരത്തെയും ബോധപൂര്‍വം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. തന്ത്രിമാരുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ ഏതറ്റം വരെ പോകാനും തന്ത്രിസമാജം മുന്നിട്ടിറങ്ങുമെന്ന് സമാജം പ്രസിഡന്റ് കൃഷ്ണന്‍ നമ്പൂതിരിപ്പാട്, ജനറല്‍ സെക്രട്ടറി പ്ലാക്കുടി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ വ്യക്തമാക്കി.

ശബരിമലയില്‍ ധര്‍ണ നടത്തിയത് ബ്രാഹ്മണരായ പൂജാരിമാരാണെന്നും ശബരിമലയിലെ കഴുതകള്‍ക്കുള്ള ചൈതന്യം പോലും പൂജാരിമാര്‍ക്കില്ലെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.

ശബരിമലയില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത് അവിടുത്തെ കഴുതകളാണ്. ഭാരമെല്ലാം ചുമന്ന് തളര്‍ന്ന് പമ്പയാറ്റില്‍ കിടക്കുന്ന അവയുടെ ചൈതന്യം പോലും ഈ തന്ത്രിക്കില്ല, അദ്ദേഹം പറഞ്ഞു.

Top