കൊച്ചി: സര്‍ക്കാരിനെ മോശമാക്കാന്‍ ചില വിദേശ ശക്തികള്‍ പ്രവര്‍ത്തിക്കുന്നതായും അങ്ങനെ ശ്രമിക്കുന്ന വിദേശ ശക്തികളുടെ ഏജന്റുമാര്‍ പലരും പിടിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ജി. സുധാകരന്‍.
കെ.എം ഷാജഹാന്‍ അറസ്റ്റിലായത് പൊതു വിഷയമല്ല. അങ്ങനെ പലരും ജയിലില്‍ കിടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഷാജഹാന്റെ അറസ്റ്റ് ഒരു വിഷയമേയല്ലെന്നും ജനങ്ങള്‍ക്ക് അതൊന്നും പ്രശ്‌നമല്ലെന്നും സര്‍ക്കാരിനെ മോശമാക്കാന്‍ ശ്രമിക്കുന്നവരെ കൂട്ടുപിടിക്കുന്നവര്‍ തിരുത്തേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷാജഹാനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയ കാര്യം ചോദിച്ചപ്പോള്‍ നിങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്‌തോളു എന്നായിരുന്നു മന്ത്രിയുടെ മറുപടി.