ആലപ്പുഴ: ഒരു പൊലീസ് ഓഫീസറും മുഖ്യമന്ത്രിയേക്കാള്‍ മഹാനല്ല അങ്ങനെ പറയുന്നത് അറിവില്ലാത്ത സമൂഹമാണെന്ന് മന്ത്രി ജി. സുധാകരന്‍
മുഖ്യമന്ത്രിയെ സെല്യൂട്ട് അടിക്കേണ്ടയാളാണ് ഡി.ജി.പി. മുഖ്യമന്ത്രിക്ക് നേര്‍ക്ക് നേര്‍നിന്ന് പോരാടുന്നയാളാണ് സെന്‍കുമാറെന്നാണ് ചിലര്‍ വിശേഷിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സെന്‍കുമാര്‍ കേസിലെ കോടതിവിധി ഇഷ്ട്ടമല്ലെങ്കിലും അംഗീകരിക്കുകയാണ്. കോടതിയെ കൂച്ച് വിലങ്ങിടാന്‍ കഴിയില്ലെന്നും ജി.സുധാകരന്‍ വ്യക്തമാക്കി.