നാമജപഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെയുളള കേസ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ജി.സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി: ശബരിമല യുവതീപ്രവേശനത്തിൽ വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായി നടത്തിയ നാമജപഘോഷയാത്രയില്‍ പങ്കെടുത്ത വിശ്വാസികള്‍ക്കെതിരെയുള്ള കേസുകള്‍ സര്‍ക്കാര്‍ പിന്‍ലിക്കണമെന്നാവശ്യപ്പെട്ട് എൻ .എസ്.എസ്.ജനറൽ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. സ്ത്രീകള്‍ ഉള്‍പ്പടെയുള്ള വിശ്വാസികളെ പ്രതിയാക്കി സംസ്ഥാന സര്‍ക്കാര്‍ എടുത്ത കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. തൊഴില്‍രഹിതരും വിദ്യാര്‍ഥികളും സംസ്ഥാനത്തും വിദേശത്തും തൊഴിലിനായി കാത്തിരിക്കുന്നവരുമാണ് ഇതില്‍ ഭൂരിപക്ഷവും.

സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ നിരപരാധികളായ ഭക്തരും ഇതില്‍ ഉള്‍പ്പെട്ടിടുണ്ട്. ഇതിലും വളരെ ഗൗരവമേറിയ കേസുകള്‍ പല കാരണങ്ങളാല്‍ ഈ സര്‍ക്കാര്‍ നിരുപാധികം പിന്‍വലിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിരപരാധികളായ ഇവരുടെ പേരില്‍ എടുത്തിട്ടുള്ള കേസുകള്‍ ഇനിയെങ്കിലും പിന്‍വലിക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടാവണം. അല്ലാത്തപക്ഷം വിശ്വാസികള്‍ക്കതിരെയുള്ള സര്‍ക്കാരിന്റെ പ്രതികാര മനോഭാവമായിരിക്കും ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നും ജി.സുകുമാരന്‍ നായര്‍ ആരോപിച്ചു.

Top