ജി20 ഉച്ചകോടി; റോം പ്രഖ്യാപനത്തില്‍ ഇന്ത്യയുടെ നിര്‍ദേശം ഉള്‍പ്പെടുത്തി

റോം: ജി20 ഉച്ചകോടിയില്‍ ഇന്ത്യയ്ക്ക് നയതന്ത്ര വിജയം. റോം പ്രഖ്യാപനത്തില്‍ ഇന്ത്യയുടെ നിര്‍ദേശം ഉള്‍പ്പെടുത്തി. കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് അംഗരാജ്യങ്ങള്‍ പരസ്പരം ബഹുമാനിക്കണമെന്ന ഇന്ത്യയുടെ നിര്‍ദേശമാണ് റോമിലെ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയത്. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിര്‍ദേശങ്ങളും പ്രഖ്യാപനത്തിന്റെ ഭാഗമാകും.

ഇന്ത്യയെ സംബന്ധിച്ച് ഒരു നയതന്ത്ര വിജയം എന്നതിലുപരി ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സാമ്പത്തിക അവസ്ഥ തിരിച്ചുകൊണ്ടു വരുന്നതിനെയും സാമ്പത്തിക നിലയുടെ പുരോഗതിക്കും ഇത് അനിവാര്യമാണെന്ന് ബോധ്യപ്പെടുത്താനും ഇന്ത്യയ്ക്ക് സാധിച്ചു. ഒപ്പം കാലാവസ്ഥ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ജി20 ഉച്ചകോടിയില്‍ ചര്‍ച്ചയായി.

ഗ്രീന്‍ എനര്‍ജിയുടെ പ്രോത്സാഹനത്തിനുവേണ്ടി പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സഹായം നല്‍കണമെന്ന ഇന്ത്യയുടെ നിര്‍ദേശത്തിന് അംഗ രാജ്യങ്ങള്‍ക്കിടയില്‍ അഗീകാരം ലഭിച്ചു. മാത്രമല്ല ഊര്‍ജ ദുരുപയോഗം അവസാനിപ്പിക്കാനായി അംഗ രാജ്യങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനായിയുള്ള ധാരണയും ഇന്ത്യയുടെ നിര്‍ദേശത്തെ തുടര്‍ന്ന് രൂപപ്പെട്ടു.

Top