ജി20 ഉച്ചകോടി; സെപ്റ്റംബര്‍ 9,10, 11 തിയതികളില്‍ 207 ട്രെയിനുകള്‍ റദ്ദാക്കി നോര്‍ത്തേണ്‍ റെയില്‍വെയ്സ്

ഡല്‍ഹി: ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ 207 ട്രെയിനുകള്‍ റദ്ദാക്കി നോര്‍ത്തേണ്‍ റെയില്‍വെയ്സ്. സെപ്റ്റംബര്‍ 9,10, 11 തിയതികളിലാണ് നിയന്ത്രണം. പതിനഞ്ചോളം ട്രെയിനുകളുടെ റൂട്ടില്‍ മാറ്റം വരുത്തി. ആറ് ട്രെയിനുകള്‍ വഴി തിരിച്ചുവിടും. ആകെ 300 ട്രെയിനുകളുടെ സര്‍വീസിനെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സെപ്റ്റംബര്‍ 9നും 10നുമാണ് ഡല്‍ഹിയില്‍ ജി20 ഉച്ചകോടി നടക്കുക. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജി20 പങ്കാളിത്തത്തിനാകും തലസ്ഥാനം സാക്ഷ്യം വഹിക്കുകയെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 9ന് 90 ട്രെയിനുകളാണ് റദ്ദാക്കിയത്. സെപ്റ്റംബര്‍ 10ന് 100 പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയത്. ഇവയില്‍ ഭൂരിഭാഗവും ഡല്‍ഹിയില്‍ നിന്ന് തെക്കന്‍ ഹരിയാനയുടെ സോണിപത്-പാനിപത്, റോഹ്തക്, റെവാരി, പല്‍വാള്‍ റൂട്ടുകളിലാണ് ഓടുന്നത്.

ഇതിന് പുറമെ, ഡല്‍ഹി രെവാറി എക്സ്പ്രസ് സ്പെഷ്യലും രെവാരി-ഡല്‍ഹി എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിനുകളും സെപ്റ്റംബര്‍ 11ന് റദ്ദാക്കിയിട്ടുണ്ട്. ഒപ്പം, ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുകയോ, അവസാനിക്കുകയോ ചെയ്യുന്ന നിരവധി ട്രെയിനുകള്‍ ഇനി ഗാസിയാബാദില്‍ നിന്നോ ഹസ്രത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നോ ആകും സര്‍വീസ് ആരംഭിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യുക.

Top