ലണ്ടന്‍: ബഹുരാഷ്ട്ര കമ്പനികളുടെ നികുതി 15 ശതമാനമായി നിശ്ചയിച്ച് ജി 7 രാജ്യങ്ങള്‍. ഗൂഗിള്‍, ആപ്പിള്‍, ആമസോണ്‍ പോലുള്ള കമ്പികളുടെ നികുതിയാണ് പുതുക്കിയത്. നികുതി നഷ്ടം ഒഴിവാക്കുന്നതിനായാണ് തീരുമാനമെന്നാണ് വിശദീകരണം.
നികുതി സംവിധാനത്തെ പരിഷ്‌കരിക്കുന്നതിനായി ചരിത്രപരമായ തീരുമാനമാണ് ജി 7 രാജ്യങ്ങള്‍ സ്വീകരിച്ചതെന്ന് ബ്രിട്ടീഷ് ധനമന്ത്രി ഋഷി സുനക് അവകാശപ്പെട്ടു. യു.എസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെലനും പുതിയ നീക്കത്തെ സ്വാഗതം ചെയ്തു.
കൂടാതെ ജര്‍മ്മനിയും ഫ്രാന്‍സും തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ജൂലൈയോടെ തീരുമാനം നടപ്പാക്കാനാവുമെന്നാണ് പ്രതീക്ഷ. വൈകാതെ വികസ്വര രാജ്യങ്ങളേയും തങ്ങളുടെ പുതിയ നികുതി സംവിധാനത്തിലേക്ക് കൊണ്ടു വരാന്‍ ജി 7 രാജ്യങ്ങള്‍ ശ്രമം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.