ആലപ്പുഴ: പുന്നമടയിലെ കായലോള ട്രാക്കിലെ ആവേശപ്പോരില്‍ കന്നിക്കിരീടം നേടി ഗബ്രിയേല്‍ ചുണ്ടന്‍.
വാശിയേറിയ കലാശ ഹീറ്റ്‌സില്‍ പായിപ്പാട് ചുണ്ടനേയും മഹാദേവികാട് ചുണ്ടനേയും കാരിച്ചാലിനേയും ഫോട്ടോഫിനിഷില്‍ പിന്നിലാക്കിയാണ് ഗബ്രിയേല്‍ കപ്പ് നേടിയത്.
നീറ്റിലിറക്കിയ വര്‍ഷം തന്നെ കിരീടം നേടി ചരിത്രം കുറിച്ചിരിക്കുകയാണ് ഗബ്രിയേല്‍. ജലപോരില്‍ പാരമ്പര്യം അവകാശപ്പെടുന്ന വമ്പന്‍മാരെ കൊമ്പുകുത്തിച്ചാണ് ഗബ്രിയേല്‍ ഏവരേയും അദ്ഭുതപ്പെടുത്തി കന്നിക്കിരീടം സ്വന്തമാക്കിയത്.
തുരുത്തിപ്പുറം ബോട്ട് ക്ലബ് എറണാകുളമാണ് ഗബ്രിയേല്‍ തുഴഞ്ഞത്. 4.2 മിനിറ്റിലാണ് ഗബ്രിയേല്‍ ഫിനീഷ് ചെയ്തത്. മഹാദേവിക്കാട് കാട്ടില്‍തെക്കതിലാണ് രണ്ടാം സ്ഥാനത്തെത്തിയത്. പായിപ്പാട് ചുണ്ടന്‍ മൂന്നാമതും കാരിച്ചാല്‍ നാലാമതും ഫിനീഷ് ചെയ്തു.