ഗാലക്സി എം 31 എന്ന 2020ലെ ആദ്യ ബജറ്റ് സെഗ്‌മെന്റ് ഫോണ്‍ സാംസങ് പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ രണ്ടാമത്തെ ബജറ്റ് സെഗ്‌മെന്റ് ഫോണ്‍ ഉടനെയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
പുതിയ ഫോണിനെ ഗാലക്സി എ 40 ന്റെ പിന്‍ഗാമിയാണിതെന്നാണ് സൂചന. ഈ ഫോണിനെ ഗാലക്സി എ 41 എന്നാണ് വിളിക്കുന്നത്. 25 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയും പാനലിനുണ്ട്. പിന്നില്‍ ട്രിപ്പിള്‍ ക്യാമറ സജ്ജീകരണവും നല്‍കിയിരിക്കുന്നു. പ്രൈമറി ലെന്‍സ് 48 മെഗാപിക്സലാണ്.
ചാര്‍ജിംഗിനായി യുഎസ്ബിസി പോര്‍ട്ടിനൊപ്പം 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് ലഭിക്കുമെന്നാണ് വിവരം. എന്നാലിതില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ നല്‍കിയിട്ടില്ലെന്നാണ് സൂചന. എന്നാല്‍ മാറ്റങ്ങള്‍ക്കനുസൃതമായി ഗാലക്സി എ 41-ല്‍ കോള്‍ഡ് മീഡിയടെക് ഹീലിയോ പി 65 ചിപ്സെറ്റിനൊപ്പം 4 ജിബി റാമും ആന്‍ഡ്രോയിഡ് 10 ഉം വന്നാലും അത്ഭുതപ്പെടേണ്ടതില്ല.