കൊവിഡ്19 കേസുകള്‍ ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ നടക്കാനിരുന്ന എല്ലാ ഇവന്റുകളും റദ്ദാക്കിയിരുന്നു. എന്നാല്‍ ഷവോമിയുടെ പുതിയ റെഡ്മി സീരീസ് സ്മാര്‍ട്ട്ഫോണുകളായ നോട്ട് 9, നോട്ട് 9 പ്രോ, നോട്ട് 9 പ്രോ മാക്സ് എന്നിവ മാര്‍ച്ച് 12 ന് പുറത്തിറക്കും. ഫോണുകള്‍ ഓണ്‍ലൈന്‍ വഴി ലോഞ്ച് ചെയ്യുമെന്ന് ഷവോമി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ മനു കുമാര്‍ ജെയിന്‍ വ്യക്തമാക്കി.
റെഡ്മി നോട്ട് 9 പ്രോയ്ക്ക് മീഡിയടെക് ഡൈമെന്‍സിറ്റി 800 പ്രോസസര്‍ പ്രവര്‍ത്തിക്കും, റെഡ്മി നോട്ട് 9 സ്നാപ്ഡ്രാഗണ്‍ 720 ജി പ്രോസസ്സര്‍ പ്രവര്‍ത്തിപ്പിക്കും. റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ പ്രോസസറിനെക്കുറിച്ച് ഒരു വെളിപ്പെടുത്തലും ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് വിവരം.
അതേസമയം റെഡ്മി നോട്ട് 9 സീരീസിന് കീഴിലുള്ള എല്ലാ ഫോണുകളിലും ഇസ്റോ വികസിപ്പിച്ചെടുത്ത നാവിക് നാവിഗേഷന്‍ സിസ്റ്റം ഉള്‍പ്പെടുത്തി. റെഡ്മി നോട്ട് 9 പ്രോയില്‍ പിന്നില്‍ ഒരു ക്വാഡ് ക്യാമറ സജ്ജീകരണം അവതരിപ്പിക്കും. റെഡ്മി നോട്ട് 9 പ്രോയുടെ ഡിസ്പ്ലേയില്‍ ഒരു പഞ്ച്ഹോള്‍ കട്ടൗട്ടും ഉണ്ട്.