മുംബൈ: അനില്‍ ശര്‍മ സംവിധാനം ചെയ്ത് സണ്ണി ഡിയോള്‍ നായകനായ ഗദര്‍ 2 ബോക്‌സ് ഓാഫീസില്‍ മികച്ച കളക്ഷന്‍ നേടിയ ചിത്രമായിരുന്നു. 524.75 കോടി രൂപയാണ് ചിത്രം ബോക്‌സോഫീസില്‍ നിന്ന് നേടിയെന്നാണ് കണക്കുകള്‍ പറയുന്നത്. 280 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രമാണ് കളക്ഷന്‍ വച്ച് നോക്കിയാല്‍ കൊവിഡിന് ശേഷം ഇത്രത്തോളം ലാഭം നേടിയ ചിത്രം വേറെയുണ്ടാകില്ല. ആഗസ്റ്റ് 11നാണ് ചിത്രം റിലീസായത്, മൗത്ത് പബ്ലിസിറ്റിയിലൂടെയായിരുന്നു ശ്രദ്ധയാകര്‍ഷിച്ചു.
രണ്ടായിരത്തിയൊന്നില്‍ പുറത്തെത്തി വന്‍ വിജയമായ ചിത്രം ‘ഗദര്‍: ഏക് പ്രേം കഥ’യുടെ രണ്ടാം ഭാഗമായിരുന്നു 2013ലെ ഗദര്‍ 2. ഇപ്പോള്‍ തീയറ്റര്‍ റണ്ണിന് ശേഷം ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഒക്ടോബര്‍ 6ന് ചിത്രം ഒടിടി റിലീസ് ആകുമെന്നാണ് വിവരം. സീ 5 ലൂടെയാണ് ചിത്രം ഒടിടി അരങ്ങേറ്റം കുറിക്കുന്നത്. ഛായാഗ്രഹണം നജീബ് ഖാന്‍ ആണ്. സണ്ണി ഡിയോളും അമീഷ പട്ടേലും ചിത്രത്തില്‍ കേന്ദ്ര വേഷത്തില്‍ എത്തിയപ്പോള്‍ ഉത്കര്‍ഷ ശര്‍മ, മനിഷ വധ്‌വാ, ഗൗരവ് ചോപ്ര, സിമത്ര കൗര്‍, രാജശ്രീ, മുഷ്താഖ് ഖാന്‍, രാകേഷ് ഭേദി, അനാമിക സിംഗ് തുടങ്ങിയവും ഗദര്‍ 2വില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി.
നേരത്തെ ഷാരൂഖിന്റെ പഠാന്‍ നേടിയ ഇന്ത്യന്‍ ബോക്‌സോഫീസ് ലൈഫ്‌ടൈം കളക്ഷനെ ഗദര്‍ 2 മറികടന്നിരുന്നു. ഇന്ത്യയില്‍ നിന്ന് പഠാന്‍ 524.53 കോടിയാണ് ആകെ നേടിയിരുന്നത്. എന്നാല്‍ ഗദാര്‍ 2 ഏഴ് ആഴ്ച കൊണ്ടാണ് റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്.