ന്യൂഡല്‍ഹി : ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ഐ.എസ്.ആര്‍.ഒ പുനഃരാരംഭിച്ചു. മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്നതിനുള്ള പദ്ധതി 2022 ആഗസ്റ്റിലാണ് വിക്ഷേപിക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്.
മൂന്ന് യാത്രികരെയാണ് ഗഗന്‍യാന്‍ മിഷനിലൂടെ ഇന്ത്യ ബഹിരാകാശത്തേക്ക് എത്തിക്കുക. രാജ്യത്തിന്റെ 75ാം സ്വതന്ത്ര്യദിനാഘോഷത്തോടനുബന്ധമായാണ് ഗഗന്‍യാന്‍ മിഷന്റെ വിക്ഷേപണം പ്രഖ്യാപിച്ചത്. മിഷനായി ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ നിന്നും തിരഞ്ഞെടുത്ത നാല് പേര്‍ക്കുള്ള പരിശീലനം പുരോഗമിക്കുകയാണ് എന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.കെ. ശിവന്‍ ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി.