കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിയുടെ പൈപ്പിടല്‍ നാട്ടുകാര്‍ തടഞ്ഞു.
64 കിലോമീറ്റര്‍ ദൂരത്തേക്കുള്ള പൈപ്പിടല്‍ ജോലിയാണ് നാട്ടുകാര്‍ ഒത്തുചേര്‍ന്ന് നിര്‍ത്തിവെപ്പിച്ചത്.
അറിയിപ്പ് നല്‍കാതെ പണി തുടങ്ങിയെന്നാരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധം സൃഷ്ടിച്ചത്.
പൈപ്പിടല്‍ ജോലികള്‍ നടക്കുന്ന സ്ഥലത്തേക്ക് നാട്ടുകാര്‍ പ്രതിഷേധമാര്‍ച്ച് നടത്തുകയും ചെയ്തു.
എന്നാല്‍, മാര്‍ച്ച് പൊലീസ് തടഞ്ഞു.