കോഴിക്കോട്: ഗെയില്‍ പൈപ്പിടല്‍ നിര്‍ത്തിവെച്ചാലേ ചര്‍ച്ചയ്ക്കുള്ളൂ എന്ന് സമരസമിതി.
സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ച സാഹചര്യത്തിലാണ് നിലപാടുമായി ഗെയില്‍ വിരുദ്ധ സമരക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെ, ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിക്കെതിരെ നടക്കുന്ന ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചിരുന്നു.
തിങ്കളാഴ്ച കോഴിക്കോട് കളക്ട്രേറ്റിലാണ് യോഗം നടത്തുക.
വ്യവസായ മന്ത്രി എ.സി മൊയ്തീനാണ് യോഗം വിളിച്ചത്.